Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not Appeasement

മ​താ​ധ്യാ​പ​ക​ ക്ഷേ​മ​നി​ധി​യും ക​ന്യാ​സ്ത്രീ​കൾക്കു​ള്ള ക്ഷേ​മപെ​ൻ​ഷ​നും; സ​​ഭ​​യ്ക്കു വേ​​ണ്ട​​ത് പ്രീ​​ണ​​ന​​മ​​ല്ല, സമത്വമാണ്

കേ​​​​ര​​​​ള​​​​ത്തി​​​ന്‍റെ സാ​​​​മൂ​​​​ഹി​​​​ക-​​​​രാ​​​​ഷ്‌​​ട്രീ​​​​യ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടു​​​​ത്തകാ​​​​ല​​​​ത്താ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്യ​​​​പ്പെ​​​​ട്ട ര​​​​ണ്ട് വി​​​​ഷ​​​​യ​​​​ങ്ങ​​​​ളാ​​​​ണ് സ​​ൺ​​ഡേ സ്‌​​​​കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കു​​ള്ള ക്ഷേ​​​​മ​​​​നി​​​​ധി​​​​യും ക​​​​ന്യാ​​​​സ്ത്രീ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​, വി​​​​വി​​​​ധ മ​​​​ത​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് സാ​​​​മൂ​​​​ഹ്യസു​​​​ര​​​​ക്ഷാ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ലെ ത​​​​ട​​​​സ​​​​ങ്ങ​​​​ൾ നീ​​​​ക്കു​​​​മെ​​​​ന്ന മന്ത്രി​​​​സ​​​​ഭാ തീ​​​​രു​​​​മാ​​​​ന​​​​വും. ഈ ​​​​ര​​​​ണ്ടു വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലും ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കി​​യി​​​​രു​​​​ന്നു. ആ ​​​​നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളി​​​​ൽ വൈ​​​​രു​​​​ധ്യ​​​​മു​​​​ണ്ടെ​​​​ന്ന വാ​​​​ദം ചി​​​​ല കോ​​​​ണു​​​​ക​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്.

ഒ​​​​രുവ​​​​ശ​​​​ത്ത് മ​​​​താ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ച ക്ഷേ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​യെ സ​​​​ഭ നി​​​​രാ​​​​ക​​​​രി​​​​ക്കു​​​​ന്നു; മ​​​​റു​​​​വ​​​​ശ​​​​ത്ത് ക​​​​ന്യാ​​​​സ്ത്രീ​​​​ക​​​​ൾ​​​​ക്ക് ‘പെ​​​​ൻ​​​​ഷ​​​​ൻ ന​​​​ൽ​​​​കാ​​​​നു​​​​ള്ള’ നീ​​​​ക്ക​​​​ത്തെ സ്വാ​​​​ഗ​​​​തം ചെ​​​​യ്യു​​​​ന്നു. എ​​​​ന്നാ​​​​ൽ, ഈ ​​​​ര​​​​ണ്ടു നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്കും പി​​​​ന്നി​​​​ൽ കൃ​​​​ത്യ​​​​മാ​​​​യ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ത​​​​ത്വ​​​​ങ്ങ​​​​ളും സ​​​​ഭ​​​​യു​​​​ടെ ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യ കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ളും പൗ​​​​രാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ബോ​​​​ധ്യ​​​​ങ്ങ​​​​ളു​​​​മു​​​​ണ്ട്. മ​​​​ത​​​​ബോ​​​​ധ​​​​ന​​​​ത്തെ ഒ​​​​രു തൊ​​​​ഴി​​​​ൽ​​മേ​​​​ഖ​​​​ല​​​​യാ​​​​യി സ​​​​ഭ കാ​​​​ണു​​​​ന്നി​​​​ല്ല എ​​​​ന്ന​​​​തും, ക​​​​ന്യാ​​​​സ്ത്രീ​​​​ക​​​​ളും വൈ​​​​ദി​​​​ക​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ജീ​​​​വി​​​​താ​​​​ന്ത​​​​സ് സ്വീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രെ ഈ ​​​​രാ​​​​ജ്യ​​​​ത്തെ തു​​​​ല്യ​​​​രാ​​​​യ പൗ​​​​ര​​​​ന്മാ​​​​രാ​​​​യി കാ​​​​ണ​​​​ണ​​​​മെ​​​​ന്ന സ​​​​ഭ​​​​യു​​​​ടെ കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​മാ​​​​ണ് ഈ ​​​​നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​നം.

സ​​​​ൺ​​ഡേ സ്കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​രും മ​​​​ദ്ര​​​​സ അ​​​​ധ്യാ​​​​പ​​​​ക​​​​രും

ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലെ നി​​​​ർ​​​​ദേ​​​​ശ​​​​ത്തെ​​ത്തു​​​​ട​​​​ർ​​​​ന്ന്, മ​​​​ദ്ര​​​​സ അ​​​​ധ്യാ​​​​പ​​​​ക ക്ഷേ​​​​മ​​​​നി​​​​ധി​​​​യു​​​​ടെ മാ​​​​തൃ​​​​ക​​​​യി​​​​ൽ ക്രൈ​​​​സ്ത​​​​വ മ​​​​താ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കും ക്ഷേ​​​​മ​​​​നി​​​​ധി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ലോ​​​​ചി​​​​ച്ച​​​​പ്പോ​​​​ൾ സ​​​​ഭ അ​​​​ത് സ്നേ​​​​ഹ​​​​പൂ​​​​ർ​​​​വം നി​​​​ര​​​​സി​​​​ക്കു​​​​ക​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​തി​​​​ന് പ്ര​​​​ധാ​​​​ന​​​​മാ​​​​യും ര​​​​ണ്ട് കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്: ഒ​​​​ന്ന്, വി​​​​ശ്വാ​​​​സ​​​​പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ന്‍റെ ശൈ​​​​ലി. ര​​​​ണ്ട്, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യോ​​​​ടു​​​​ള്ള ആ​​​​ദ​​​​ര​​​​വ്.

ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യി​​​​ലെ വി​​​​ശ്വാ​​​​സപ​​​​രി​​​​ശീ​​​​ല​​​​നം മ​​​​ദ്ര​​​​സ അ​​​​ധ്യാ​​​​പ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്നു തി​​​​ക​​​​ച്ചും വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​ണ്. മു​​​​ഖ്യ​​​​മാ​​​​യും ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ​​ മാ​​​​ത്രം ന​​​​ട​​​​ക്കു​​​​ന്ന ഒ​​​​ന്നോ ര​​​​ണ്ടോ മ​​​​ണി​​​​ക്കൂ​​​​ർ ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള ഒ​​​​രു ശു​​​​ശ്രൂ​​​​ഷ​​​​യാ​​​​ണി​​​​ത്. സ​​​​ൺ​​ഡേ സ്കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​ർ ഏ​​​​റി​​​​യപ​​​​ങ്കും മ​​​​റ്റു തൊ​​​​ഴി​​​​ലു​​​​ക​​​​ളു​​​​ള്ള​​​​വ​​​​രോ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളോ വീ​​​​ട്ട​​​​മ്മ​​​​മാ​​​​രോ റി​​​​ട്ട​​​​യേ​​​​ഡ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ ആ​​​​യ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​രാ​​​​ണ്. മ​​​​റ്റ് ഉ​​​​പ​​​​ജീ​​​​വ​​​​ന​​മാ​​​​ർ​​​​ഗ​​ങ്ങ​​​​ളു​​​​ള്ള അ​​​​വ​​​​ർ വി​​​​ശ്വാ​​​​സ​​​​പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തെ ഒ​​​​രു തൊ​​​​ഴി​​​​ലാ​​​​യി​​​​ട്ട​​​​ല്ല, മ​​​​റി​​​​ച്ച് ത​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​ട​​​​വ​​​​ക​​​​യോ​​​​ടും ദൈ​​​​വ​​​​ത്തോ​​​​ടു​​​​മു​​​​ള്ള ക​​​​ട​​​​മ​​​​യാ​​​​യി​​​​ട്ടാ​​​​ണ് കാ​​​​ണു​​​​ന്ന​​​​ത്. ഇ​​​​തി​​​​ന് സ​​​​ർ​​​​ക്കാ​​​​ർ ഖ​​​​ജ​​​​നാ​​​​വി​​​​ൽ​​നി​​​​ന്ന് സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യ ആ​​​​നു​​​​കൂ​​​​ല്യം പ​​​​റ്റു​​​​ന്ന​​​​ത് ആ ​​​​സേ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ മ​​​​ഹ​​​​ത്വം കെ​​​​ടു​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് സ​​​​ഭ ക​​​​രു​​​​തു​​​​ന്ന​​​​ത്.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ വ​​​​ശ​​​​ങ്ങ​​​​ൾ

ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ 27 പ്ര​​​​കാ​​​​രം, ഒ​​​​രു പ്ര​​​​ത്യേ​​​​ക മ​​​​ത​​​​ത്തി​​​ന്‍റെ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നോ പ​​​​രി​​​​പാ​​​​ല​​​​ന​​​​ത്തി​​​​നോവേ​​​​ണ്ടി നി​​​​കു​​​​തി​​​​പ്പ​​​​ണം ചെ​​​​ല​​​​വ​​​​ഴി​​​​ക്കാ​​​​ൻ പാ​​​​ടു​​​​ള്ള​​​​ത​​​​ല്ല. മ​​​​താ​​​​ധ്യാ​​​​പ​​​​നം എ​​​​ന്ന​​​​ത് പൂ​​​​ർ​​​​ണ​​മാ​​​​യും ആ​​​​ത്മീ​​​​യ​​​​മാ​​​​യ കാ​​​​ര്യ​​​​മാ​​​​ണ്. അ​​​​തി​​​​നാ​​​​യി പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​കു​​​​തി​​​​പ്പ​​​​ണം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് മ​​​​ത​​​​നി​​​​ര​​​​പേ​​​​ക്ഷ​​​​ത എ​​​​ന്ന ത​​​​ത്വ​​​​ത്തി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്ന വീ​​​​ക്ഷ​​​​ണം സ​​​​ഭ​​​​യ്ക്കു​​​​ണ്ട്. ന്യൂ​​​​ന​​​​പ​​​​ക്ഷാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട​​​​ണം എ​​​​ന്നാ​​​​ഗ്ര​​​​ഹി​​​​ക്കു​​​​മ്പോ​​​​ൾ​​ത്ത​​​​ന്നെ, മ​​​​ത​​​​പ​​​​ര​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി പൊ​​​​തു​​​​ഖ​​​​ജ​​​​നാ​​​​വി​​​​ൽ​​​​നി​​​​ന്ന് പ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് ഭാ​​​​വി​​​​യി​​​​ൽ ദൂ​​​​ര​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യ പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്ന് സ​​​​ഭ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്നു. ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല, ഏ​​​​തു മ​​​​ത​​​​സ്ഥ​​​​രു​​​​ടെ​​​​യും വി​​​​ശ്വാ​​​​സ​​​​പ​​​​രി​​​​ശീ​​​​ല​​​​ന സം​​​​ബ​​​​ന്ധ​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് പൊ​​​​തു​​​​ഖ​​​​ജ​​​​നാ​​​​വി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പ​​​​ണം ചെ​​​​ല​​​​വ​​​​ഴി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യി തെ​​​​റ്റാ​​​​ണ്.

സാ​​​​മൂ​​​​ഹ്യ​​​​ക്ഷേ​​​​മ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ മ​​​​താ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ആ​​​​യി​​​​രി​​​​ക്ക​​​​രു​​​​ത്

എ​​​​ല്ലാ മ​​​​ത​​​​ങ്ങ​​​​ളി​​​​ലു​​​​മു​​​​ള്ള സ​​​​ന്യാ​​​​സി​​​​നി​​​​മാ​​​​ർ​​​​ക്കും സാ​​​​മൂ​​​​ഹി​​​​ക​​​​സു​​​​ര​​​​ക്ഷാ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാ​​​​നു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​ന​​​​ത്തെ സ​​​​ഭ സ്വാ​​​​ഗ​​​​തം ചെ​​​​യ്ത​​​​ത് അ​​​​ത് മ​​​​താ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള ഒ​​​​ന്ന​​​​ല്ലാ​​​​ത്ത​​​​തു​​​​കൊ​​​​ണ്ടാ​​​​ണ്. ഇ​​​​വി​​​​ടെ വി​​​​ഷ​​​​യം സ​​​​ന്യാ​​​​സി​​​​നി എ​​​​ന്ന മ​​​​ത​​​​പ​​​​ര​​​​മാ​​​​യ വ്യ​​​​ക്തി​​​​ത്വ​​​​മ​​​​ല്ല, മ​​​​റി​​​​ച്ച് ‘അ​​​​വി​​​​വാ​​​​ഹി​​​​ത​​​​യാ​​​​യ ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര’ എ​​​​ന്ന നി​​​​ല​​​​യി​​​​ലും മ​​​​റ്റ് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ അ​​​​നു​​​​സ​​​​രി​​​​ച്ചു​​​​മു​​​​ള്ള അ​​​​ർ​​​​ഹ​​​​ത​​​​യാ​​​​ണ്. എ​​​​ല്ലാ സ​​​​ന്യാ​​​​സി​​​​നി​​​​മാ​​​​ർ​​​​ക്കും ഇ​​​​നി​​​​മു​​​​ത​​​​ൽ ക്ഷേ​​​​മപെ​​​​ൻ​​​​ഷ​​​​ൻ ല​​​​ഭ്യ​​​​മാ​​​​ക​​​​ണ​​​​മെ​​​​ന്ന ചി​​​​ന്ത​​​​യ്ക്ക​​​​ല്ല ഇ​​​​വി​​​​ടെ പ്രാ​​​​ധാ​​​​ന്യം. മ​​​​റ്റെ​​​​ല്ലാ പൗ​​​​ര​​​​ന്മാ​​​​രെ​​​​യും​​​​പോ​​​​ലെ ക്ഷേ​​​​മ​​​​പെ​​​​ൻ​​​​ഷ​​​​ന് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള അ​​​​ർ​​​​ഹ​​​​ത​​​​യും തു​​​​ല്യ​​​​ത​​​​യും ക​​​​ന്യാ​​​​സ്ത്രീ​​​​മാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സ​​​​ന്യ​​​​സ്ത​​​​ർ​​​​ക്കു ല​​​​ഭി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​തു വ​​​​ഴി നീ​​​​തി ന​​​​ട​​​​പ്പാ​​​​കു​​​​ന്നു എ​​​​ന്ന​​​​താ​​​​ണ് പ്ര​​​​ധാ​​​​ന വ​​​​സ്തു​​​​ത.

2021 ജൂ​​​​ലൈ 28നും 2023 ​​​​ഫെ​​​​ബ്രു​​​​വ​​​​രി 27നും ​​​​ധ​​​​ന​​​​കാ​​​​ര്യ വ​​​​കു​​​​പ്പ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ അ​​​​ന്യാ​​​​യ​​​​വും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാവി​​​​രു​​​​ദ്ധ​​​​വു​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വ​​​​നു​​​​സ​​​​രി​​​​ച്ച് (5171/2021/Fin; G0. No. 30/2023/Fin) മി​​​​ഷ​​​​ണ​​​​റി​​​​മാ​​​​ർ, മ​​​​ത​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള മ​​​​ന്ദി​​​​ര​​​​ങ്ങ​​​​ളി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന സ​​​​ന്യാ​​​​സി​​​​മാ​​​​ർ, പു​​​​രോ​​​​ഹി​​​​ത​​​​ർ, വൈ​​​​ദി​​​​ക​​​​ർ, കോ​​​​ൺ​​​​വെ​​ന്‍റു​​​​ക​​​​ളി​​​​ലെ ക​​​​ന്യാ​​​​സ്തീ​​​​ക​​​​ൾ, മ​​​​ഠ​​​​ങ്ങ​​​​ളി​​​​ലെ / മ​​​​ത​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ അ​​​​ന്തേ​​​​വാ​​​​സി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് സാ​​​​മൂ​​​​ഹ്യസു​​​​ര​​​​ക്ഷാ പെ​​​​ൻ​​​​ഷ​​​​ന് അ​​​​ർ​​​​ഹ​​​​ത​​​​യി​​ല്ലെ​​ന്നും ആ​​​​രെ​​​​ങ്കി​​​​ലും പെ​​​​ൻ​​​​ഷ​​​​ൻ കൈ​​​​പ്പ​​​​റ്റു​​​​ന്നു​​​​വെ​​​​ങ്കി​​​​ൽ അ​​​​വ​​​​രെ ഗു​​​​ണ​​​​ഭോ​​​​ക്തൃ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും നി​​​​ഷ്ക​​​​ർ​​​​ഷി​​​​ച്ചി​​​​രു​​​​ന്നു. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ 14, 15 ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ളു​​​​ക​​​​ൾ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ ജാ​​​​തി​​​​യു​​​​ടെ​​​​യോ മ​​​​ത​​​​ത്തി​​​​ന്‍റെ​​​​യോ ലിം​​​​ഗ​​​​ത്തി​​​​ന്‍റെ​​യോ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള വി​​​​വേ​​​​ച​​​​നം ത​​​​ട​​​​യു​​​​ന്നു. 50 വ​​​​യ​​​​സ് ക​​​​ഴി​​​​ഞ്ഞ, വ​​​​രു​​​​മാ​​​​ന​​​​മി​​​​ല്ലാ​​​​ത്ത അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ സ്ത്രീ​​​​ക​​​​ൾ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കു​​​​ന്ന സാ​​​​മൂ​​​​ഹി​​​​കസു​​​​ര​​​​ക്ഷാ പെ​​​​ൻ​​​​ഷ​​​​ൻ, അ​​​​വ​​​​ർ ക​​​​ന്യാ​​​​സ്ത്രീ​​​​ക​​​​ളാ​​​​യി എ​​​​ന്ന ഒ​​​​റ്റ​​​​ക്കാ​​​​ര​​​​ണ​​​​ത്താ​​​​ൽ നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ലം​​​​ഘ​​​​ന​​​​മാ​​​​ണ്.

മ​​​​ത​​​​വ​​​​സ്ത്രം ധ​​​​രി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​തു​​​​കൊ​​​​ണ്ട് ഒ​​​​രാ​​​​ൾ ഈ ​​​​രാ​​​​ജ്യ​​​​ത്തെ പൗ​​​​ര​​​​ൻ അ​​​​ല്ലാ​​​​താ​​​​കു​​​​ന്നി​​​​ല്ല. രാ​​​​ജ്യ​​​​ത്തെ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കു​​​​ന്ന അ​​​​വ​​​​രെ​​ മാ​​​​ത്രം സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ക്ഷേ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ൽ​​നി​​​​ന്ന് മാ​​​​റ്റി​​​​നി​​​​ർ​​​​ത്തു​​​​ന്ന​​​​തു വി​​​​വേ​​​​ച​​​​ന​​​​മാ​​​​ണ്. ഇ​​​​തു തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു​​​​കൊ​​​​ണ്ടാ​​​​ണ് അ​​​​വി​​​​വാ​​​​ഹി​​​​ത പെ​​​​ൻ​​​​ഷ​​​​നു​​​​ള്ള മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​റ്റം​​വ​​​​രു​​​​ത്താ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. ഇ​​​​ത് സ​​​​ന്യാ​​​​സി​​​​നി​​​​ക​​​​ൾ​​​​ക്കു ല​​​​ഭി​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക ആ​​​​നു​​​​കൂ​​​​ല്യ​​​​മ​​​​ല്ല, മ​​​​റി​​​​ച്ച് മ​​​​ത​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി അ​​​​വ​​​​ർ​​​​ക്ക് നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട നീ​​​​തി​​​​യു​​​​ടെ പു​​​​നഃ​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​ണ്. ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​ന്യാ​​​​യ​​​​മാ​​​​യ മു​​​​ൻ​​ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കാ​​​​നും ന്യാ​​​​യ​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ അ​​​​ർ​​​​ഹ​​​​ർ​​​​ക്ക് ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ത​​​​ട​​​​സ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​റെ വൈ​​​​കി​​​​യാ​​​​ണെ​​​​ങ്കി​​​​ലും തീ​​​​രു​​​​മാ​​​​നി​​​​ച്ചു എ​​​​ന്നേ ഇ​​​​വി​​​​ടെ ക​​​​രു​​​​തേ​​​​ണ്ട​​​​തു​​​​ള്ളൂ.

ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ൽ അ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യ ഒ​​​​രു ജീ​​​​വി​​​​ത​​​​ശൈ​​​​ലി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​വ​​​​രെ​​​​ങ്കി​​​​ലും, ക​​​​ത്തോ​​​​ലി​​​​ക്കാ​​ സ​​​​ഭ​​​​യി​​​​ലെ സ​​​​ന്യാ​​​​സി​​​​നി​​​​ക​​​​ളി​​​​ൽ ബ​​​​ഹു​​​​ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും ത​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വി​​​​തം മു​​​​ഴു​​​​വ​​​​ൻ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ന​​​​ന്മ​​​​യ്ക്കാ​​​​യി മാ​​​​റ്റി​​​​വ​​​​ച്ച​​​​വ​​​​രാ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ - ആ​​​​തു​​​​ര​​​​സേ​​​​വ​​​​ന, വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ന്യ​​​​സ്ത​​​​രു​​​​ടെ സേ​​​​വ​​​​നം അ​​​​തീ​​​​വ നി​​​​ർ​​ണാ​​​​യ​​​​ക​​​​മാ​​​​ണ്. വാ​​​​ർ​​​​ധ​​​​ക്യ​​​​ത്തി​​​​ൽ അ​​​​വ​​​​ർ​​​​ക്ക് മാ​​​​ന്യ​​​​മാ​​​​യി ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യം ഒ​​​​രു​​​​ക്കു​​​​ക എ​​​​ന്ന​​​​ത് അ​​​​വ​​​​ർ അം​​​​ഗ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന സ​​​​ഭ​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണെ​​​​ങ്കി​​​​ലും ഒ​​​​രു പൗ​​​​ര എ​​​​ന്ന നി​​​​ല​​​​യി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കു​​​​ന്ന ആ​​​​നു​​​​കൂ​​​​ല്യം അ​​​​വ​​​​രു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണ്. ഇ​​​​തി​​​​നെ മ​​​​താ​​​​ധ്യാ​​​​പ​​​​ന​​​​ത്തി​​​​ന് പ്ര​​​​തി​​​​ഫ​​​​ലം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യാ​​​​നാ​​​​കി​​​​ല്ല, മ​​​​റി​​​​ച്ച് പൗ​​​​ര എ​​​​ന്ന നി​​​​ല​​​​യി​​​​ൽ തു​​​​ല്യ​​​​ത​​​​യ്ക്കു​​​​ള്ള അ​​​​വ​​​​കാ​​​​ശം സ്ഥാ​​​​പി​​​​ച്ചുകി​​​​ട്ടു​​​​ക​​​​യാ​​​​ണ്.

സ​​​​ഭ​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ടി​​​​ലെ ധാ​​​​ർ​​​​മി​​ക​​​​ത

മ​​​​താ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കു ക്ഷേ​​​​മ​​​​നി​​​​ധി വേ​​​​ണ്ടെ​​​​ന്നു വ​​യ്​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ സ​​​​ഭ ഒ​​​​രു വ​​​​ലി​​​​യ സ​​​​ന്ദേ​​​​ശ​​​​മാ​​​​ണ് ന​​​​ൽ​​​​കു​​​​ന്ന​​​​ത്. വി​​​​ശ്വാ​​​​സം പ​​​​ണം കൊ​​​​ടു​​​​ത്ത് പ​​​​ഠി​​​​പ്പി​​​​ക്കേ​​​​ണ്ട ഒ​​​​ന്ന​​​​ല്ലെ​​​​ന്നും അ​​​​ത് സ്നേ​​​​ഹ​​​​ത്തി​​​​ലും ആ​​​​ത്മീ​​​​യ​​​​ത​​​​യി​​​​ലും അ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യ ഒ​​​​രു ശു​​​​ശ്രൂ​​​​ഷ​​​​യാ​​​​ണെ​​​​ന്നും സ​​​​ഭ ലോ​​​​ക​​​​ത്തോ​​​​ട് പ​​​​റ​​​​യു​​​​ന്നു. ഇ​​​​ത് ഇ​​​​ത​​​​ര മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും ഒ​​​​രു മാ​​​​തൃ​​​​ക​​​​യാ​​​​ണ്. സ​​​​ർ​​​​ക്കാ​​​​ർ ഖ​​​​ജ​​​​നാ​​​​വി​​​​ൽ​​നി​​​​ന്ന് മ​​​​ത​​​​വി​​​​ശ്വാ​​​​സ പ​​​​രി​​​​ശീ​​​​ല​​​​ന കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി പ​​​​ണം കൈ​​​​പ്പ​​​​റ്റു​​​​ന്ന​​​​ത് ജ​​​​നാ​​​​ധി​​​​പ​​​​ത്യ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ ദു​​​​രു​​​​പ​​​​യോ​​​​ഗ​​​​മാ​​​​ണ്. മാ​​​​ത്ര​​​​വു​​​​മ​​​​ല്ല, സ​​​​ഭ​​​​യു​​​​ടെ സ്വ​​​​യം​​​​ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​ര​​​​ത്തെ ബാ​​​​ധി​​​​ക്കു​​​​ന്ന ഇ​​​​ത്ത​​​​രം നീ​​​​ക്ക​​​​ങ്ങ​​​​ളെ ദൂ​​​​ര​​​​ക്കാ​​​​ഴ്ച​​​​യോ​​​​ടെ​​​​യാ​​​​ണ് സ​​​​ഭ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന​​​​ത്. 

Latest News

Corehub Up